Monday, June 12, 2023

മിന്നൽ മുരളി ലൊക്കേഷൻ - ചില പഴയ ഓർമ്മകൾ

 ഇന്ന് ഒരു കഥ പറയാം. ചെറിയ കഥ ആണ്

മിന്നൽ മുരളിയിലെ കടവ് കണ്ടപ്പോൾ മുതൽ സംശയം എവിടേയോ കണ്ടിട്ടുണ്ട്. ഒരു അന്വേഷണം നടത്തി. അതിന്റെ അക്കരയും ഇക്കരയും എനിക്ക് സുപരിചിതം ആയ പ്രദേശങ്ങൾ ആണ്. ആദ്യം ഇക്കരയെ അഥവാ കഥ നടക്കുന്ന കരയെ പറ്റി പറയാം. ഏകദേശം 3-4 കൊല്ലം മുൻപ് ഞാൻ മാനന്തവാടി ഡിപ്പോയിൽ ജോലി ചെയുന്നു കാലം. ഒരു ദിവസം കിട്ടിയ ഡ്യൂട്ടി ഭൈരകുപ്പ. സർ ആ പേര് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു കർണാടക ആണോ? കുട്ട കഴിയാണോ എന്നൊക്കെ സർ പറഞ്ഞു കുട്ട റോഡ് അല്ല ബാവലി വഴി ആണ് സ്ഥലം കർണാടക ആണ് നീ പേടിക്കണ്ട എല്ലാം മലയാളികൾ ആണെന്. അങ്ങനെ ആ ഡ്യൂട്ടി പോയി. മാനന്തവാടിയിൽ നിന്നും പകല് മൈസൂർ പോകുന്ന വഴിയാണ് ബാവലി റൂട്ട്. അതിനെ പോകണം നല്ല റോഡ് കാട്ടിക്കുളം കഴിഞു കാട്ടിലുടെ. കുറച്ചു കഴിഞ്ഞു ബസ് ഹൈ വേയിൽ നിന്നും മാറി ഒരു ഇടുങ്ങിയ റോഡിൽ കയറും. ഇടുങ്ങിയത് എന്ന് പറഞ്ഞാൽ നമ്മുടെ ഹൗസിങ് കോളനി റോഡ് പോലെ. ഡ്രൈവർ നല്ല പ്രയാസപ്പെട്ടു ആണ് അതിലെ വണ്ടി ഓടിക്കുക. കുറച്ചു വീടുകൾ ഒരു സ്കൂൾ വാട്ടർ ടാങ്ക് ഇതെല്ലാം ഉണ്ട്. പക്ഷെ ഒരു പഴയ കാലഘട്ടം ഫീൽ ചെയ്യും. പഴയ പടത്തിലെ കേരളം പോലെ. അങ്ങനെ ബസ് ഒരു ഇടുങ്ങിയ കവലയിൽ എത്തും. അതാണ് end സ്റ്റോപ്പ്‌ ബസ് എത്തുമ്പോളേക്കും നാട്ടുകാർ ചിലര് ഇറങ്ങി വരും സൈഡ് ലേ വണ്ടി എല്ലാം മതി തരും ചെറിയ അങ്ങാടിയിൽ ഇട്ട് ബസ് തിരിക്കും. സൈഡ് പറഞ്ഞു തരാൻ ഒരുപാട് ആളുകൾ വരും. വേറിട്ട അനുഭവം ആണ്. അങ്ങനെ ബസ് സൈഡ് ആക്കി ചായ കുടിക്കാൻ കയറി. കേരള സ്റ്റൈൽ ചായ കടികൾ. കടയുടെ ബോർഡ്‌ കന്നഡ and മലയാളം, കടയിൽ ഒരു tv ഉണ്ട് ഇലക്ഷൻ കാലം ആണ്. പാർലമെന്റ് ഇലക്ഷന് അവിടെ പക്ഷെ ആളുകൾ സംസാരിക്കുന്നത് മൊത്തം കേരള പൊളിറ്റിക്സ്. Tv ൽ കൈരളി ന്യൂസ്‌ ചാനൽ.
സത്യത്തിൽ അന്ന് തോന്നിയ കാര്യം കർണാടകയിൽ പെട്ടു പോയ ഒരു കൂട്ടം മലയാളികൾ. തനി നാട്ടിപ്പുറത്തുകാർ. കടയുടെ പിറകിൽ കടവാണ്. ഞാൻ ആദ്യം ആയി വരുന്ന ആളായതുകൊണ്ട് ഡ്രൈവർ കടവ് കാണിച്ചു തന്നു. മിന്നൽ മുരളിയിലെ കടവ്.
ഡ്രൈവർ പറഞ്ഞു ഇതിനു അപ്പുറം പെരിക്കല്ലൂർ ആണ്.
അന്ന് ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഓർത്തു പഴയ കാല കേരളം കാണാൻ ഇവിടെ പോയാൽ മതിയല്ലോ എന്ന് ഏന്തയാലും വയനാട് കാരൻ ബേസിൽ അത് തന്നെ ചിന്തിച്ചു കാണും.
ഇനി അക്കരയെ പറ്റി പറയാം. അത് പക്ഷെ സിനിമയിൽ കാണിക്കുന്നില്ല.
2011 ൽ ആണ് കല്പറ്റയിൽ ജോലി ചെയുന്നു സമയം ksrtc ൽ കയറിയിട്ട് 1 മാസം ആയിട്ടുള്ളൂ schedule allocation ആണ് ( നമ്മൾ സീനിയരിറ്റി അനുസരിച്ചു ഒരു schedule എടുത്താൽ പിന്നെ 6 മാസം അതാണ് പോകേണ്ടത് )
ഈ schedule അലൊക്കേഷൻ എന്റെ ആദ്യത്തേത് ആണ് അതിനാൽ തന്നെ എനിക്ക് വലിയ ഐഡിയ ഇല്ല. ഞാൻ ആണെങ്കിൽ അന്ന് പോയിട്ടും ഇല്ല അമ്മാവന്റെ മകളുടെ വിവാഹം ആണ് അതിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ കല്പറ്റയിൽ നിന്നും ഒരു കാൾ. വിളിച്ചത് സ്റ്റേഷൻ മാസ്റ്റർ ആണ്. നിജിനെ എന്ന് നീ എന്താ schedule എടുക്കാൻ വരാഞ്ഞത്. ലീവ് ആണെങ്കിൽ 5 option എഴുതി നൽകണം എന്ന് അറിയിലെ എന്ന്. ഞാൻ പറഞ്ഞു അറിയില്ലായിരുന്നു ആദ്യത്തേത് ആണ്. അപ്പോൾ അങ്ങേർക്കു എന്തോ സഹതാപം തോന്നി. " മോനെ നീ എടുത്തില്ലെങ്കിൽ ബാക്കി ഉള്ളവര് നല്ല schedule എടുക്കും നിന്റെ പിറകിൽ ഉള്ളവരും താത്കാലിക കാരും. ഒരു കാര്യം ചെയാം ഞാൻ ഒരെണ്ണം നിന്റെ പേരിൽ എഴുതാം. ഉച്ചക്ക് തുടങ്ങുന്ന പെരിക്കലൂർ ഉണ്ട് നിനക്ക് രാവിലെ നാട്ടിൽ നിന്നും വന്നാൽ മതി. സ്റ്റേ ഡ്യൂട്ടി ആണ് അവിടെ റൂം ഉണ്ട് പിറ്റേണ് ഉച്ചക്ക് കഴിയും 11.30 ആകുമ്പോൾ നിനക്ക് വീട്ടിലും പോകാം. ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ലീവ് കഴിഞ്ഞു വന്ന ദിവസം. ഈ പെരിക്കലൂർ പോകുന്നു ഡ്യൂട്ടി. ഉച്ചക്ക് 1.10 ന് എടുക്കും കല്പറ്റയിൽ നിന്നും കോഴിക്കോട് അവിടെ നിന്നും തിരിച്ചു കല്പറ്റ വഴി ബത്തേരി അവിടുന്നു പുൽപള്ളി പുൽപള്ളി കഴിഞു അടുത്ത മുള്ളൻ കൊല്ലി അത് കഴിഞ്ഞു പെരിക്കലൂർ. ബത്തേരി പുൽപള്ളി റോഡ് കാട്ടിലുടെ ആണ്. ആനയെ കാണാം മാനിനെ കാണാം. പുൽപള്ളി നല്ല ടൌൺ ആണ്. പെരിക്കലൂർ ഒരു സാദാരണ കവല ഹോട്ടൽ,തുണിക്കട atm, ചർച്ച് എല്ലാം ഉണ്ട്. പള്ളിയുടെ മുന്നിലെ ഗ്രൗണ്ടിൽ ആണ് ബസ് നിർത്തുക 8.30 മണിക്ക് അവിടെ എത്തും ജോസപേട്ടൻ ഞങ്ങളെ കാത്തു ഹോട്ടൽ പുട്ടാതെ ഇരിക്കും. ബീഫും ചോറും രാത്രി ഭക്ഷണം.
ബസ് ഗ്രൗണ്ടിൽ നിർത്തി ഞാനും ഡ്രൈവർ ദേവേട്ടനും കൂടി ബസ് കഴുകും. ദേവേട്ടന് സ്വന്തം വണ്ടി പോലെ ആണ് RNK 84 ബസ്. ബസ് കഴുകി ഒരു കുളിയും കഴിഞു ഹോട്ടലിൽ പോകും. കുളിക്കാൻ പള്ളിയുടെ ബാത്റൂം ആണ്. ഉറക്കം പള്ളി മുറ്റത്തെ ബിൽഡിംഗ്‌ ൽ ഉള്ള ഒരു റൂം ഉണ്ട് അവിടെ ആണ്.
നല്ലവരായ നാട്ടുകാര് പാസ്സൻജർ അസോസിയേഷൻ എല്ലാം ഉണ്ട് അവിടെ ചിലരൊക്കെ ഇപ്പോളും വിളിക്കും.
പള്ളീൽ അച്ഛൻ ഇടയ്ക്കു വന്നു സുഖ വിവരം അന്വേഷിക്കും.
പെരിക്കലൂർ ഒരു ബോർഡർ ആണ് അതിനു അപ്പുറം കബനി നദി അന്ന് പല രാത്രിയിലും ആ കടവ് കണ്ടിട്ടുണ്ട്. അവിടെ ഒരു തറക്കല്ല് ഉണ്ട് അത്‌ അവിടെ പാലം ഉണ്ടാക്കാൻ ഇട്ടതാണ് പിനീട് കർണാടക അത് സമ്മതിച്ചില്ല അവര് അക്കരെ ഉള്ളവരെ കുറേ പേര് ഒഴിപ്പിച്ചു എന്നും ഭൈരകുപ്പയിൽ കുറച്ചു പേര് ബാക്കി ഉള്ളൂ എന്നും കഥകൾ കെട്ടിരുന്നു. പക്ഷെ ആ ഭൈരകുപ്പ കണ്ടത് പിന്നെ ഒരുപാട് വർഷം കഴിഞ്ഞാണെന്നു മാത്രം.
കുടിയേറ്റ കർഷകരും ഒരു ഗ്രാമം അതാണ് പെരിക്കലൂർ നല്ല സ്നേഹം ഉള്ള മനുഷ്യർ. രാത്രി 8.30 നു എത്തി രാവിലെ 4 മണിക് തിരിച്ചു പോകുന്ന ബസിൽ 1.5 വർഷം ഞാൻ പണി എടുത്തു. പക്ഷെ ഞൻ ഇതുവരെ പെരിക്കലൂർ പകൽ വെളിച്ചത്തിൽ കണ്ടിട്ടില്ല 😄

Monday, April 27, 2015

ഒരായിരം നിറമുള്ള സ്വപ്നമായ്
നിന്‍ പ്രണയം എന്നില്‍ നിറയവെ
ഞാനറിയുന്നു ജീവിത വസന്തത്തിന്‍
സൌരഭങ്ങള്‍.
മധു നുകരുന്ന ശലഭമായ്
നിന്‍ ചുണ്ടിലെന്‍ ചുടു ചുംബനങ്ങള്‍

Friday, September 5, 2014

ദിനങ്ങള്‍

സ്നേഹം ഊട്ടി വളര്‍ത്തിയ
അമ്മയ്ക്കൊരു ദിനം
സ്വപ്നങ്ങള്‍ കയ്യില്‍ വച്ചു തന്ന
അച്ഛനൊരു ദിനം
വിദ്യപകര്‍ന്നു വെളിച്ചം നല്‍കിയ
അധ്യപകനൊരു ദിനം
ഹൃദയം പങ്കിട്ട 
കമുകിക്കൊരു ദിനം
ഇവരെ ഓര്‍ക്കുവാന്‍ ഒരുദിനം മാത്രമോ
ഇവരില്ലാതെ ഒരുദിനം എങ്ക്കിലും ഉണ്ടോ ?ജീവിതത്തില്‍

Sunday, August 31, 2014

വയനാട്

വളഞ്ഞു പുളഞ്ഞൊരു നദിപോലെ നീളുന്ന
പാത കയറി ഞാന്‍ നിന്‍ മടിത്തട്ടിലെത്തുമ്പോള്‍
ഹാ... വയനാടെ നീയെത്ര സുന്ദരി....
അമ്പരച്ചുംബിയാം സഹ്യന്‍റെ മക്കളെന്നെ
വരവെല്‍ക്കയായ് നിന്നിലേക്ക്‌
ചിന്നി ചിന്നി അരുവികള്‍ ഒഴുകുന്നു
കിഴക്കാം തൂക്കാം പാറയിലൂടെന്‍ ഹൃദയത്തിലേക്ക്
ആനകള്‍ മാനുകള്‍ നിഷ്കളങ്ക രൂപിയാം അണ്ണാരകണ്ണനും
ഓടി കളിക്കുന്നു നിന്‍ വനാന്തരങ്ങളില്‍.
പഴയൊരു സംസ്കാരത്തില്‍ അവശേഷിപ്പുകള്‍ 
ഗുഹകളില്‍ കാത്തു വെക്കുന്നു ഇന്നും നീ

നിന്‍റെയീ വശ്യമാം സൌന്ദര്യത്തിനുള്ളിലും
തണുത്ത കോടതന്‍ കംബിളിക്കുള്ളിലായ്
നീ ഒളിപ്പിച്ചു വച്ചിരിക്കുന്നു പൊള്ളുന്ന ജീവിത കാഴ്ചകള്‍
പട്ടിണിക്കൊലമായ് മദ്യശാലതന്‍ തിണ്ണയില്‍
ലഹരിയാല്‍ മയങ്ങുന്നു കാടിന്‍റെ മക്കള്‍
ചതിയുടെ ജീവനെ ഉദരത്തില്‍ പേറുന്നു
കാനന സുന്ദരികള്‍, വിഷാദ രൂപികള്‍....
വീര പഴശിക്കു അഭയമേകിയ നിന്‍ ഘോരവനങ്ങളില്‍
ഇന്ന് ഞാന്‍ കേള്‍ക്കുന്നു
വെട്ടേറ്റു വീഴുന്ന മരത്തില്‍ രോദനങ്ങള്‍

കാടിന്‍റെ മക്കള്‍തന്‍ ഭൂമിയില്‍ ആകാശംമുട്ടെ
ഉയിര്‍ത്തിടുന്നു കോണ്‍ക്രീറ്റ് കാടുകള്‍ 
ധുരമൂത്ത നാടിന്‍റെ മക്കള്‍
കാട്ടു തീയില്‍ വെന്തുരുകുന്നു ജീവന്‍റെ കുരുന്നുകള്‍
നിന്‍റെ ഗിരിശ്രിന്ഘങ്ങള്‍ കാര്‍ന്നു തിന്നുന്നു
ഭീഗരരൂപിയാം യന്ത്ര കൈകള്‍

 ഭയക്കുന്നു ഞാന്‍ നിന്‍ പ്രതികാരത്തെ
എല്ലാം കണ്ടു സഹിച്ചു സഹികെട്ട നീ
പ്രതികാര ദുര്‍ഗ്ഗയായ് ,ഉരുള്‍ പോട്ടലായ്
പേമാരിയായ് മരണം വിതക്കുന്ന നാള്‍ വരും
ഇന്നല്ലെങ്കില്‍ നാളെ പാപത്തിന്‍റെ ശമ്പളം ഏറ്റു വാങ്ങും
ഇന്ന് ചിരിക്കുന്ന അസുരന്മാര്‍

Sunday, May 4, 2014

ജീവിതം

കത്തുന്ന വേനലാണിന്നെന്റെ ജീവിതം
നഷ്ട വസന്തമേ നിന്നോര്‍മകള്‍ മാത്രം 
ജീവിത മോഹങ്ങള്‍ നഷ്ട സ്വപ്നങ്ങള്‍ 
എന്നാലും തിരയുന്നു ഞാന്‍
ഒരിക്കലും മടങ്ങാത്തോര നിറമുള്ള കിനാക്കളെ

ദൈവം

നിധികുംബങള്‍ക്കടയിരിക്കുന്നു വിഗ്രഹങ്ങള്‍
പിഞ്ചു ബാലികതന്‍ മടികുത്തഴിക്കുന്നു പ്രതിപുരുഷര്‍
ഭക്തിവ്യാഹാരം പൊടിപൊടിക്കുന്നു മാതൃദൈവങ്ങള്‍
കേശം കാട്ടി ആളുകൂട്ടുന്നു പണ്ഡിതന്‍
ഇതെല്ലാമറിയാതെ എവിടേയോ ഉറങ്ങുന്നു സാക്ഷാല്‍ ദൈവം 

Sunday, May 27, 2012

അറിയുന്നതും അറിയാത്തതും

പ്രണയമെന്തെന്നു ഞാനറിയുന്നില്ല
വിരഹമേന്തെന്നറിയാം എനിക്ക്
പ്രണയിനിയുടെ സാമീപ്യ സുഖം ഞാനറിയുനില്ല
ഏകാന്തതയുടെ വേദന എനിക്കറിയാം
വെളിച്ചത്തിന്‍ സുര്യപ്രഭയെനികറിയില്ല
ഇരുളില്‍ മഹാദു:ഖമേനിക്കറിയാം 
ശിശിരതിന്‍ മഞ്ഞെനികറിയില്ല
വേനലിന്‍ കൊടിയ താപമറിയുന്നു ഞാന്‍
തലോടലിന്‍ മാധുര്യമറിയുന്നില്ല ഞാന്‍
മാംസം തുളക്കുന്ന വേദന അറിയുന്നു ഞാന്‍