വയനാട്
വളഞ്ഞു പുളഞ്ഞൊരു നദിപോലെ നീളുന്ന
പാത കയറി ഞാന്‍ നിന്‍ മടിത്തട്ടിലെത്തുമ്പോള്‍
ഹാ... വയനാടെ നീയെത്ര സുന്ദരി....
അമ്പരച്ചുംബിയാം സഹ്യന്‍റെ മക്കളെന്നെ
വരവെല്‍ക്കയായ് നിന്നിലേക്ക്
ചിന്നി ചിന്നി അരുവികള്‍ ഒഴുകുന്നു
കിഴക്കാം തൂക്കാം പാറയിലൂടെന്‍ ഹൃദയത്തിലേക്ക്
ആനകള്‍ മാനുകള്‍ നിഷ്കളങ്ക രൂപിയാം അണ്ണാരകണ്ണനും
ഓടി കളിക്കുന്നു നിന്‍ വനാന്തരങ്ങളില്‍.
പഴയൊരു സംസ്കാരത്തില്‍ അവശേഷിപ്പുകള്‍
ഗുഹകളില്‍ കാത്തു വെക്കുന്നു ഇന്നും നീ
നിന്‍റെയീ വശ്യമാം സൌന്ദര്യത്തിനുള്ളിലും
തണുത്ത കോടതന്‍ കംബിളിക്കുള്ളിലായ്
നീ ഒളിപ്പിച്ചു വച്ചിരിക്കുന്നു പൊള്ളുന്ന ജീവിത കാഴ്ചകള്‍
പട്ടിണിക്കൊലമായ് മദ്യശാലതന്‍ തിണ്ണയില്‍
ലഹരിയാല്‍ മയങ്ങുന്നു കാടിന്‍റെ മക്കള്‍
ചതിയുടെ ജീവനെ ഉദരത്തില്‍ പേറുന്നു
കാനന സുന്ദരികള്‍, വിഷാദ രൂപികള്‍....
വീര പഴശിക്കു അഭയമേകിയ നിന്‍ ഘോരവനങ്ങളില്‍
ഇന്ന് ഞാന്‍ കേള്‍ക്കുന്നു
വെട്ടേറ്റു വീഴുന്ന മരത്തില്‍ രോദനങ്ങള്‍
കാടിന്‍റെ മക്കള്‍തന്‍ ഭൂമിയില്‍ ആകാശംമുട്ടെ
ഉയിര്‍ത്തിടുന്നു കോണ്‍ക്രീറ്റ് കാടുകള്‍
ധുരമൂത്ത നാടിന്‍റെ മക്കള്‍
കാട്ടു തീയില്‍ വെന്തുരുകുന്നു ജീവന്‍റെ കുരുന്നുകള്‍
നിന്‍റെ ഗിരിശ്രിന്ഘങ്ങള്‍ കാര്‍ന്നു തിന്നുന്നു
ഭീഗരരൂപിയാം യന്ത്ര കൈകള്‍
ഭയക്കുന്നു ഞാന്‍ നിന്‍ പ്രതികാരത്തെ
എല്ലാം കണ്ടു സഹിച്ചു സഹികെട്ട നീ
പ്രതികാര ദുര്‍ഗ്ഗയായ് ,ഉരുള്‍ പോട്ടലായ്
പേമാരിയായ് മരണം വിതക്കുന്ന നാള്‍ വരും
ഇന്നല്ലെങ്കില്‍ നാളെ പാപത്തിന്‍റെ ശമ്പളം ഏറ്റു വാങ്ങും
ഇന്ന് ചിരിക്കുന്ന അസുരന്മാര്‍